Sorry, you need to enable JavaScript to visit this website.

വസ്തുതാ പരിശോധന വാട്‌സ്ആപ്പ് എളുപ്പമാക്കുന്നു 

കൈമാറിക്കിട്ടുന്ന സന്ദേശങ്ങളിലെ വസ്തുതകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം വാട്‌സ്ആപ്പ് കൂടുതൽ എളുപ്പമാക്കുന്നു. പരീക്ഷണാർഥം ആരംഭിച്ചിരിക്കുന്ന ഫീച്ചർ ഇപ്പോൾ 
ബ്രസീൽ, ഇറ്റലി, അയർലൻഡ്, മെക്‌സിക്കോ, സ്‌പെയിൻ, യു.കെ, യുഎസ് എന്നിവിടങ്ങളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് വാട്‌സ് ആപ്പിന്റെ പുതിയ  ആൻഡ്രോയിഡ്, ഐ.ഒ.എസ് , വാട്‌സ്ആപ്പ് പതിപ്പുകൾ ആവശ്യമാണ്.


വാട്‌സാപ്പിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് ഇന്ത്യയിൽ 2019 ൽ വ്യാപക അക്രമങ്ങൾക്ക് കാരണമായതിനെ തുടർന്ന്  വാട്‌സ്ആപ്പ് സന്ദേശ കൈമാറൽ പരിധി  അഞ്ച് ഗ്രൂപ്പുകളിലേക്കോ ഉപയോക്താക്കളിലേക്കോ കുറച്ചിരുന്നു.  ഫോർവേഡ് ചെയ്യുന്ന സന്ദേശങ്ങൾ ഗണ്യമായി വർധിക്കുകയാണെന്ന് ഈ വർഷാദ്യം  വാട്‌സാപ്പ് വെളിപ്പെടുത്തിയിരുന്നു.  തുടർന്ന് വീണ്ടും കർശന പരിധികൾ  ഏർപ്പെടുത്തി. ഇപ്പോൾ പതിവായി കൈമാറുന്ന സന്ദേശങ്ങൾ (ഇരട്ട ആരോ മാർക്കുള്ളത് ) ഒരു സമയം ഒരു ചാറ്റിലേക്ക് മാത്രമേ കൈമാറാൻ കഴിയൂ.


കൈമാറിയ സന്ദേശങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങളും വസ്തുതകളും അന്വേഷിക്കാൻ  ആളുകളെ അനുവദിക്കുന്നത് തെറ്റായ വിവരങ്ങളുടെ പ്രചാരണം  അവസാനിപ്പിക്കില്ലെങ്കിലും  സന്ദേശങ്ങൾ വിശ്വസിക്കുന്നതിനോ കൈമാറുന്നതിനോ മുമ്പായി വസ്തുത പരിശോധിക്കാൻ പുതിയ സംവിധാനം ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്ന് വാട്‌സ്ആപ്പ് കരുതുന്നു. വ്യക്തികളുടെ സ്വകാര്യ മെസേജുകളിൽ ഇടപെട്ട് സന്ദേശങ്ങൾ അവലോകനം ചെയ്യാതെ തന്നെ ഇത് വ്യാജവാർത്തകൾ തടയുന്നതിനുള്ള മറ്റൊരു മാർഗം കൂടിയാകുമെന്നാണ് പ്രതീക്ഷ.  
അയക്കുന്നതു മുതൽ അവസാനം വരെ സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്തതായിരിക്കുമെന്ന് വാടസ്ആപ്പ് ഉപയോക്താക്കൾക്ക് നൽകിയ വാഗ്ദാനം നിലനിർത്താൻ കഴിയും.

 

Latest News