ശ്രീനഗർ- ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗ്രാമമുഖ്യനായിരുന്ന ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കുല്‍ഗാമിലെ കാസിഗുണ്ടിലുള്ള വീടിനടുത്താണ് സാജാദ് അഹ്മദ് ഖണ്ടെയെ ഭീകരർ വെടിവച്ച് കൊന്നത്.
ബിജെപിയുടെ കുല്‍ഗാം ജില്ലാ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. സാജ് അഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.






