ബാബരി മസ്ജിദ് നിലനില്‍ക്കും; ഉവൈസിക്കെതിരെ പോലീസില്‍ പരാതി

ന്യൂദല്‍ഹി- ബാബരി മസ്ജിദ് ഇനിയും നിലനില്‍ക്കുമെന്ന് പ്രസ്താവിച്ച ലോക്‌സഭാംഗം അസദുദ്ദീന്‍ ഉവൈസിക്കും മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡിനുമെതിരെ പോലീസില്‍ പരാതി.
എതിര്‍കക്ഷികളുടെ പ്രസ്താവനകള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനയായ ഹിന്ദു സേനയാണ് ദല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. രാംലല്ലക്കെതിരെ വിദ്വേഷം വളര്‍ത്തുന്നതാണ് എ.ഐ.എം.ഐ.എം നേതാവിന്റേയും വ്യക്തിനിയമ ബോര്‍ഡിന്റേയും പ്രസ്താവനകളെന്ന് ഹരജിയില്‍ ആരോപിച്ചു.

 

Latest News