പാക്കിസ്ഥാനില്‍ കശ്മീര്‍ റാലിക്കുനേരെ ആക്രമണം; 30 പേര്‍ക്ക് പരിക്ക്

കറാച്ചി- ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുമാറ്റിയതിന്റെ ഒന്നാം വര്‍ഷികത്തില്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നടന്ന പ്രതിഷേധ റാലിക്കുനേരെ ഗ്രനേഡ് ആക്രമണം. ചുരുങ്ങിയത് 30 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നും പ്രവിശ്യയിലെ ആരോഗ്യ വകുപ്പ് അറിയിച്ചു.
റാലിക്കുനേരെ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസത്തിനിടെ സജീവമായ വിഘടനവാദ പ്രസ്ഥാനമായ സിന്ധുദേശ് റവല്യൂഷണറി ആര്‍മി (എസ്.ആര്‍.എ)  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ ജൂണില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം എസ്.ആര്‍.എ ഏറ്റെടുത്തിരുന്നു.
കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

 

Latest News