'മുസ്‌ലിമായതിനാല്‍ ബലാത്സംഗം ചെയ്യും'; ഇത് രാമജന്‍മഭൂമി  തന്നെയോ? പ്രധാനമന്ത്രിയോട് ഖുശ്ബു

ന്യൂദല്‍ഹി-മതത്തിന്റെ പേര് പറഞ്ഞ് നടി ഖുശ്ബുവിനെതിരെ നേരത്തേ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സൈബര്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഖുശ്ബു മുസ്‌ലിം  ആണെന്നും യഥാര്‍ത്ഥ പേര് മറച്ച് വെച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നുമായിരുന്നു ബിജെപി ഉയര്‍ത്തിയ ആരോപണം. ഇതിന് ചുട്ടമറുപടിയും അവര്‍ നല്‍കിയിട്ടുണ്ട്. മുസ്‌ലിം  ആയതിനാല്‍ തനിക്കെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയ ആള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി. ആളുടെ പേരും നടി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടണ്ട്.നിരവധി ട്വീറ്റുകളിലൂടെയാണ് നടി പ്രധാനമന്ത്രിയോട് ചോദ്യം ഉയര്‍ത്തിയത് തനിക്ക് നേരെ ഒരാള്‍ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയെന്നും കൊല്‍ക്കത്തില്‍ നിന്നുള്ളയാളാണ് അതെന്നും ഖുശ്ബു ട്വീറ്റില്‍ പറയുന്നു. സഞ്ജയ് ശര്‍മ്മയെന്ന ആളാണ് തന്നെ നിരന്തരം വിളിക്കുന്നത്. വിഷയത്തില്‍ കൊല്‍ക്കത്ത പോലീസ് ഇടപെണം.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ദീദിയും വിഷയത്തില്‍ ഇടപെടണമെന്നും ഖുശ്ബു ട്വീറ്റില്‍ പറയുന്നുണ്ട്. താന്‍ ഒരു മുസ്‌ലിം  സ്ത്രീയായതിനാല്‍ പീഡനത്തിന് അര്‍ഹയാണെന്നാണ് ഭീഷണിമുഴക്കിയയാള്‍ ഫോണിലൂടെ പറഞ്ഞത്. ഇത് തന്നെയാണോ രാമജന്‍മ ഭൂമി? പ്രധാനമന്ത്രി ഒന്ന് പറഞ്ഞ് തരുമോ?.വിളിച്ച ആളിന്റെ നമ്പറും നടി പങ്കുവെച്ചിട്ടുണ്ട്.
ഇത്തരക്കാര്‍ സമൂഹത്തിന് മുന്‍പില്‍ അപമാനിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് നമ്പര്‍ പങ്കുവെച്ചിരിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. അതേസമയം നിരവധി പേര്‍ നടിയെ പിന്തുണച്ചും എതിര്‍ത്തും രംഗത്തെത്തി. തങ്ങളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി വന്നാല്‍ എല്ലാ ഭക്തരും ഇതേ രീതിയില്‍ തന്നെ പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന പരിഹാസമായിരുന്നു ഇതിന് നടി നല്‍കിയത്, അതോ ഭീരുക്കള്‍ അവരുടെ നിലപാട് മാറ്റുമോയെന്നും അവര്‍ ചോദിച്ചു. നേരത്തേ ഖുശ്ബുവിന്റെ മതം തിരഞ്ഞ് പിടിച്ച് ബിജെപി സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഖുശ്ബു മുസ്‌ലിം  ആയതിനാലാണ് കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും ആക്രമിക്കുന്നതെന്നായിരുന്നു വിമര്‍ശനം. അന്ന് സ്വന്തം പേര് വെളിപ്പെടുത്തികൊണ്ടായിരുന്നു നടി പ്രതികരിച്ചത്.ഖുശ്ബുവിന്റെ യഥാര്‍ഥ പേര് നഖത് ഖാന്‍ എന്നാണ്. സിനിമയിലെത്തിയശേഷമായിരുന്നു അവര്‍ ഖുശ്ബു എന്ന പേര് സ്വീകരിച്ചത്. പിന്നീട് നിര്‍മാതാവ് സി സുന്ദറിനെ വിവാഹം കഴിച്ചതിനുശേഷം ഖുശ്ബു സുന്ദര്‍ എന്ന പേര് സ്വീകരിച്ചത്.
 

Latest News