Sorry, you need to enable JavaScript to visit this website.

ചൈനയില്‍ വീണ്ടുമൊരു വൈറസ് പടരുന്നു; ഏഴു മരണം, 60 പേരെ ബാധിച്ചു

ബീജിംഗ്- കോവിഡിനെതിരെ ലോകം പൊരുതുന്നതിനിടയില്‍ ചൈനയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട പഴയൊരു പകര്‍ച്ചവ്യാധി ഏഴ് പേരുടെ ജീവനെടുത്തു.  പ്രാണികള്‍ വഴി പടരുന്ന വൈറസ്  60 പേരെ ബാധിച്ചതായും ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കിഴക്കന്‍ ചൈനയിലെ രണ്ടു പ്രവിശ്യകളിലായാണ് 60 പേരെ എസ്എഫ്ടിഎസ് വൈറസ് രോഗം ബാധിച്ചു. പനിയും ചുമയുമാണ് രോഗലക്ഷണങ്ങള്‍. അന്‍ഹുയിയിലും കിഴക്കന്‍ ചൈനയിലെ സെജിയാങ് പ്രവിശ്യയിലുമായാണ് വൈറസ് ബാധിച്ച് ഏഴ് പേര്‍ മരിച്ചത്. 2011 ല്‍ ചൈന ഉന്മൂലനം ചെയ്ത വൈറസാണ് വീണ്ടും തിരികെ വന്നിരിക്കുന്നത്.

 

Latest News