അവര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ ഓഗസ്റ്റ് അഞ്ചുകള്‍  ആവര്‍ത്തിക്കുമെന്ന് മുഹമ്മദ് റിയാസ് 

തിരുവനന്തപുരം-വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റിയെഴുതുന്ന ലാഘവത്തോടെ ശവക്കല്ലറയുടെ കുറിപ്പുകള്‍ മാറ്റിയെഴുതുന്നവര്‍ ഇന്ത്യ ഭരിക്കുമ്പോള്‍, ഓഗസ്റ്റ് അഞ്ചുകള്‍ ഇനിയുമാവര്‍ത്തിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ്.കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്ന സന്ദര്‍ഭത്തിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് കേന്ദ്രത്തിനെതിരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിട്ടാണ് പ്രത്യേക പദവി റദ്ദാക്കിയതിനെ കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചത്.
 

Latest News