Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ്: ബലിയറുത്തത് 50,110 ആടുകളെ

മക്ക - ഈ വർഷത്തെ ഹജിന് 50,110 ആടുകളെ ബലിയറുത്തതായി ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യൻ പദ്ധതി 'അദാഹി' അറിയിച്ചു. മുഴുവൻ മുൻകരുതൽ നടപടികളും ആരോഗ്യ വ്യവസ്ഥകളും പാലിച്ച് ശരീഅത്ത് അനുശാസിക്കുന്ന കൃത്യ സമയത്ത് ബലി കർമം പൂർത്തിയാക്കി. ഹജ് ദിവസങ്ങളിൽ പുണ്യസ്ഥലങ്ങളിൽ വെച്ച് ബലികർമം നിർവഹിച്ച് ബലി മാംസം വിതരണം ചെയ്യുന്നതിന് ഹജ് തീർഥാടകർക്കു പുറമെ ലോകത്തെങ്ങും നിന്ന് 'അദാഹി' വെബ്‌സൈറ്റ് വഴി അപേക്ഷകൾ ലഭിച്ചിരുന്നു. 


ബലി മാംസത്തിൽ ഒരു ഭാഗം പെരുന്നാൾ ദിവസങ്ങളിൽ ഹറം പരിധിയിലെ പാവങ്ങൾക്കിടയിൽ വിതരണം ചെയ്തതായി ഐ.ഡി.ബി ഗ്രൂപ്പ് ചെയർമാൻ ഡോ. ബന്ദർ ഹജാർ പറഞ്ഞു. മക്കയിലെ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് ബലി മാംസം വിതരണം ചെയ്തത്. 1983 ൽ സ്ഥാപിച്ച സമാനമായ ലോകത്തെ ഏറ്റവും വലിയ പദ്ധതിയാണ് 'അദാഹി'. തുടക്കം മുതൽ പദ്ധതി നടത്തിപ്പ് ചുമതല ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിനാണ്. ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന പദ്ധതിക്ക് സൗദി അറേബ്യയിൽ നിന്ന് നിർലോഭ പിന്തുണയാണ് ലഭിക്കുന്നത്. 
ഹജ് തീർഥാടകരെയും ലോക മുസ്‌ലിംകളിൽ നിന്ന് ആഗ്രഹിക്കുന്നവരെയും പ്രതിനിധീകരിച്ച് ഹദ്‌യ്, ഫിദ്‌യ, സ്വദഖ, ഉദുഹിയത്, അഖീഖത് കർമങ്ങൾ 'അദാഹി' നിർവഹിക്കുന്നു. കഴിഞ്ഞ കൊല്ലം പത്തു ലക്ഷത്തിലേറെ ആടുകളെ 'അദാഹി' ബലിയറുത്ത് ബലിമാംസം മക്കയിലും സൗദിയിലെ മറ്റു ഭാഗങ്ങളിലും ലോക രാജ്യങ്ങളിലും പാവപ്പെട്ട മുസ്‌ലിംകൾക്കിടയിൽ വിതരണം ചെയ്തിരുന്നെന്ന് ഐ.ഡി.ബി ഗ്രൂപ്പ് ചെയർമാൻ ഡോ. ബന്ദർ ഹജാർ പറഞ്ഞു. 

Latest News