സോളാര്‍ കേസില്‍ ഉത്തരവുകള്‍ ഇന്നിറങ്ങും; കോണ്‍ഗ്രസ് കോടതിയിലേക്ക്

തിരുവനന്തപുരം-സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്നിറങ്ങുമെന്ന് കരുതുന്നു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഇന്നലെ തന്നെ നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ചാലുടന്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കും.
 
ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേലുള്ള നിയമോപദേശ പ്രകാരം മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും പ്രത്യേകം കേസുകളെടുക്കണം. ആരോപണങ്ങളിലുള്ള നിയമോപദേശവും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ പ്രഖ്യാപിച്ച നടപടികളെ നിയമ പരമായി ചോദ്യം ചെയ്യാനുള്ള വഴികള്‍ തേടുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
 

Latest News