തിരുവനന്തപുരം- അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍.ഐ.എ തലസ്ഥാനത്ത് രഹസ്യ തെളിവെടുപ്പ് നടത്തി. കേസില്‍ പിടിയിലായ ജലാലുദ്ദീന്‍, റഫീഖ്, ഷറഫുദ്ദീന്‍ എന്നിവരുമായി പോലീസിനെപോലും അറിയിക്കാതെയായിരുന്നു തെളിവെടുപ്പ്.
സ്വര്‍ണം വന്ന ദിവസം പ്രതികള്‍ തങ്ങിയെന്നു കരുതുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ താമസിച്ചിരുന്ന ഫ്ളാറ്റ്, സ്വപ്നയുടെ വീട്, സന്ദീപീന്റെ വീട്, കാര്‍ കാര്‍ഡിയാക് എന്ന വര്‍ക്ക്ഷോപ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് എത്തിച്ചത്.
സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയായ കെ.ടി. റമീസ് കേരളത്തിലില്ലാത്ത ദിവസങ്ങളില്‍ സന്ദീപ് നായരില്‍നിന്ന് കടത്തുസ്വര്‍ണം കൈപ്പറ്റിയിരുന്നത് ഷറഫുദീനും ഷെഫീഖുമായിരുന്നു. സന്ദീപില്‍നിന്ന് അഞ്ചു പ്രാവശ്യം ഇവര്‍ സ്വര്‍ണം കൈപ്പറ്റി. ഈ സ്വര്‍ണം റമീസ് നിര്‍ദേശിക്കുന്ന ആളുകളിലെത്തിക്കുന്നതും ഇരുവരുമായിരുന്നു.






