കേരളത്തിൽ 1195 പേർക്ക് കോവിഡ്, 1234 പേർക്ക് രോഗമുക്തി

തിരുവനന്തപുരം- കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1195 പേർക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 1234 പേർ രോഗമുക്തി നേടി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 79 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത്‌നിന്ന് വന്ന 66 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ 125 പേർക്കും രോഗം ബാധിച്ചു.

 

Latest News