Sorry, you need to enable JavaScript to visit this website.

ബെയ്‌റൂത്ത് സ്‌ഫോടനം; മരണം നൂറ് കവിഞ്ഞു; നാലായിരം പേർക്ക് പരിക്ക്

ബെയ്‌റൂത്ത്- ബെയ്‌റൂത്ത് നഗരത്തെ മുഴുവൻ പിടിച്ചുകുലുക്കിയ  കൂറ്റൻ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു. നാലായിരത്തോളം പേർക്ക് പരിക്കേറ്റു. സ്‌ഫോടക വസ്തുക്കളുടെ കൂറ്റൻ ശേഖരത്തിന് തീപിടിച്ചാണ് സ്‌ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. 2,750 ടൺ അമോണിയം നൈട്രേറ്റ് യാതൊരുവിധ സുരക്ഷ സംവിധാനങ്ങളുമില്ലാതെ ആറുവർഷത്തോളം ഈ കെട്ടിടത്തിൽ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും ഇതാണ് സഫോടനത്തിന് കാരണമെന്നും ലെബനോൺ പ്രസിഡന്റ് മിഷേൽ ഔൺ പറഞ്ഞു. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കുറ്റവാൡകൾക്ക്് കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബെയ്‌റൂത്ത് നിലവിൽ യുദ്ധഭൂമി പോലെയാണെന്നും ഇത് വിവരിക്കാൻ തനിക്ക് വാക്കുകളില്ലെന്നും ബെയ്‌റൂത്ത് മേയർ പറഞ്ഞു.  മൂന്നു ലക്ഷത്തോളം പേർക്ക് താമസസ്ഥലം നഷ്ടമായി. ബെയ്‌റൂത്ത് നഗരത്തിന്റെ പകുതി ഭാഗത്തും സ്‌ഫോടനം നാശനഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. രണ്ടര ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയിൽ പേർക്ക് വീടുകൾ നഷ്ടമായിട്ടുണ്ടെന്ന് ബെയ്‌റൂത്ത് ഗവർണർ മർവാൻ അബൗദ് പറഞ്ഞു. അഞ്ച് ബില്യൺ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.

 

Latest News