അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജ ആരംഭിച്ചു; കസവണിഞ്ഞ് മോഡി

അയോധ്യ- രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ അയോധ്യയില്‍ ആരംഭിച്ചു.
കസവ് വേഷത്തില്‍ എത്തിയ പ്രധാനമന്ത്രി മോഡിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ലഖ്‌നൗവില്‍ നിന്ന് അയോധ്യയിലെത്തിയത്.

https://www.malayalamnewsdaily.com/sites/default/files/2020/08/05/modi.jpg
പ്രധാനമന്ത്രിക്കൊപ്പം അഞ്ച് പേരാണ് വേദിയില്‍. ഭൂമിപൂജ രണ്ട് മണിവരെ നീളും. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിട്ടുണ്ട്.
ഭൂമി പൂജ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ രാം ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഒരു പാരിജാത വൃക്ഷ തൈ നടുമെന്ന് മഹാന്ത് രാജ്കുമാര്‍ ദാസ് വ്യക്തമാക്കി. ഈ വൃക്ഷത്തെ ദൈവികമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest News