രാമക്ഷേത്ര ഭൂമി പൂജ; പ്രധാനമന്ത്രി ഹെലിക്കോപ്റ്ററില്‍ അയോധ്യയിലേക്ക്

ലഖ്‌നൗ- അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമി പൂജയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ലഖ്‌നൗവില്‍നിന്ന് ഹെലിക്കോപ്ടറില്‍ തിരിച്ചു. പതിനൊന്നരയോടെ അദ്ദേഹം അയോധ്യയില്‍ എത്തിച്ചേരും. ഭൂമി പൂജ ചടങ്ങുമായി ബന്ധപ്പെട്ട് എത്തുന്ന മോഡി മൂന്ന് മണിക്കൂര്‍ അയോധ്യയില്‍ ചെലവഴിക്കുമെന്നാണ് കരുതുന്നത്. ഹരുമാന്‍ഗഡി ക്ഷേത്രം കൂടി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഉച്ചയോടെ രാമക്ഷേത്ര നിര്‍മാണ സ്ഥലത്ത് എത്തും.

 

Latest News