അയോധ്യ ഭൂമി പൂജാ ചടങ്ങിന്റെ ഭാഗമായി ഒന്നേകാല്‍ ലക്ഷം ലഡു വിതരണം ചെയ്യും

അയോധ്യ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ഇന്ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ചടങ്ങിന്റെ ഭാഗമായി പ്രസാദമായി ഒന്നേകാല്‍ ലക്ഷം രഘുപതി ലഡു വിതരണം ചെയ്യും.  

പട്‌നയിലെ മഹാവീര്‍ മന്ദിര്‍ ട്രസ്സാണ് ലഡു വിതരണം ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ ഭാഗമായി  51,000 ലഡു രാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന് കൈമാറും.

ബാക്കിയുള്ള ലഡു ജാനകിയുടെ ജന്മസ്ഥലമായ ബീഹാറിലെ സീതാമഡിയിലേക്കും രാമന്റെ കാല്‍പാടുകളുള്ള 25 ഓളം തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും അയക്കും.
ശുദ്ധമായ സ്വദേശി നെയ്യില്‍ പാകം ചെയ്യുന്ന രഘുപതി ലഡു രുചി, ഘടന, വലുപ്പം എന്നിവയ്ക്ക് പ്രശസ്തമാണ്. കശുവണ്ടി, ഉണക്കമുന്തിരി, ഏലം എന്നിവയും ഇവയില്‍ ചേര്‍ക്കുന്നു.

 

Latest News