ന്യൂദല്‍ഹി- രാജ്യത്ത് 52,509 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 19,08,254 ആയി.
857 മരണം കൂടി സ്ഥിരീകരിച്ചതോടെ ഇതോടെ മരണസംഖ്യ 39,795 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ദിവസം അരലക്ഷത്തിനു മുകളില്‍ കോവിഡ് ബാധയാണ് സ്ഥിരീകരിക്കുന്നത്. നിലവില്‍ ആക്ടീവ് കേസുകള്‍ 5,86,244 ആണ്. ഇതുവരെ 12,82,215 പേര്‍ രോഗമുക്തി നേടി.






