അമേരിക്കന്‍ മലയാളികള്‍  പെരുന്നാള്‍ ആഘോഷിച്ചു  

ആബിദ് കണ്ണൂര്‍ രഹ്‌ന 

മിയാമി- നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷന്‍സിന്റെ (നന്‍മ) നേതൃത്വത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പ്രശസ്ത മലയാളി ഗായകരുടെ സംഗീതരാവ് സംഘടിപ്പിച്ചു. പ്രശസ്ത ഗായകരായ രഹ്‌ന, ആബിദ് കണ്ണൂര്‍ എന്നിവര്‍ ആലപിച്ച പഴയതും പുതിയതുമായ ഒരുപിടി ഗാനങ്ങള്‍ പ്രവാസി മലയാളികളുടെ ഗൃഹാതുരത്വം ഉണര്‍ത്തി. 
അന്‍സാര്‍ കാസിം ന്യൂജഴ്‌സി, പാട്ടുകളെക്കുറിച്ച് വിവരിച്ചു. നന്‍മ വിദ്യാഭ്യാസ വിഭാഗം പ്രോഗ്രാം ലീഡര്‍ ഡോ.മുഹമ്മദ് അബ്ദുല്‍ മുനീര്‍, ഹമീദ് ഷിബിലി എന്നിവര്‍ സംസാരിച്ചു. നന്‍മ പ്രോഗ്രാം ഡയറക്റ്റര്‍ കുഞ്ഞു പയ്യോളി നന്ദി പറഞ്ഞു. ബലിപെരുന്നാളിന്റെ ഭാഗമായി ദുല്‍ഹിജ്ജ രണ്ട് മുതല്‍ ഡോ.സുബൈര്‍ ഹുദവിയുടെ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ദിവസവും അര മണിക്കൂര്‍ നീണ്ടുനിന്ന പ്രഭാഷണങ്ങളിലൂടെ പ്രവാചകന്‍ ഇബ്രാഹിം നബിയുടെയും ഹജിന്റെയും സന്ദേശങ്ങള്‍ അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. ശ്രോതാക്കള്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു. 

ചിത്രം-

--

Latest News