ബെയ്‌റൂത്ത്- ലെബനോൺ തലസ്ഥാനമായ ബെയ്‌റൂത്തിൽ കൂറ്റൻ സ്‌ഫോടനം. സ്‌ഫോടനത്തിൽ നിരവധി പേർ മരിച്ചുവെന്നാണ് വിവരം. പത്തുപേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കിലോമീറ്ററുകളോളം ദൂരം സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സ്‌ഫോടനത്തിൽ അനുശോചിച്ച് ബുധനാഴ്ച ദേശീയ ദുഖാചരണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ബെയ്‌റൂത്തിലെ തുറമുഖ പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. ഉഗ്രൻ പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് അധികൃതർ പറയുന്നത്. നൂറു കണക്കിനാളുകൾക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇരട്ടസ്‌ഫോടനമാണുണ്ടായത്.
This video of explosion in Beirut, holy smokes! #Lebanon pic.twitter.com/jaC5IZNuse
— Kabir Taneja (@KabirTaneja) August 4, 2020