കശ്മീരും ഗുജറാത്തിലെ ജുനഗഢും പാക്കിസ്ഥാനില്‍! പുതിയ ഭൂപടം രാഷ്ട്രീയ അസംബന്ധമെന്ന് ഇന്ത്യ

ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഇന്നു പ്രകാശനം ചെയ്ത പാക്കിസ്ഥാന്റെ പുതിയ രാഷ്ട്രീയ ഭൂപടത്തില്‍ ജമ്മു കശ്മീരും ലഡാക്കിന്റെ ഒരു ഭാഗവും ഗുജറാത്തിലെ ജുനഗഢും ഉള്‍പ്പെടുത്തിയതിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. പാക് മന്ത്രിസഭ അംഗീകരിച്ച ഭൂപടം ഇന്നാണ് പ്രകാശനം ചെയ്തത്. ഒരിക്കലും വകവെച്ചു കൊടുക്കാത്ത ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പാക്കിസ്ഥാന്‍ അവകാശ വാദം ഉന്നയിക്കുന്നത് രാഷ്ട്രീയ അസംബന്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പരിഹാസ്യമായ വാദങ്ങള്‍ക്ക് നിയമസാധുതയോ രാജ്യാന്തര വിശ്വാസ്യതയോ ഇല്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രിവാസ്തവ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പാക് ഭൂപടം ഭൂപടരചനാ വ്യാമോഹം ആണെന്ന് മറ്റൊരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ നേരത്തെ വിശേഷിപ്പിച്ചിരുന്നു.
 

Latest News