Sorry, you need to enable JavaScript to visit this website.

യുഎസിന്റെ ടിക് ടോക് 'മോഷണം' ചൈന അംഗീകരിക്കില്ലെന്ന് 

ബെയ്ജിങ്- ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനം മൈക്രോസോഫ്റ്റിന് വില്‍ക്കാനുള്ള അമേരിക്കയുടെ സമ്മര്‍ദ്ദത്തോട് പ്രതികരിക്കാന്‍ ചൈനയ്ക്കു കഴിയുമെന്ന് ചൈനീസ് പത്രമായ ചൈനീസ് ഡെയ്‌ലി. ചൈനീസ് ടെക്‌നോളജി കമ്പനിയുടെ ആപ്പായ ടിക് ടിക് മോഷണം ചൈന അംഗീകരിക്കില്ലെന്നും പത്രം പറയുന്നു. ടിക് ടോക്ക് വില്‍ക്കാന്‍ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സില്‍ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈനീസ് പത്രത്തിന്റെ എഡിറ്റോറിയല്‍. 

ഒരു കക്ഷിക്ക് മാത്രം നേട്ടമാകുന്ന അമേരിക്ക ഫസ്റ്റ് നയത്തിന്റെ പ്രത്യാഘാതമാണ് ചൈനീസ് ടെക് കമ്പനികള്‍ക്കു നേര്‍ക്കുള്ള യുഎസിന്റെ ഭീഷണിപ്പെടുത്തല്‍. ടെക്‌നോളജി രംഗത്ത് കീഴടങ്ങുക അല്ലെങ്കില്‍ മരണ പോരാട്ടം നടത്തുക എന്നീ രണ്ടു വഴികളില്‍ ഒന്നു മാത്രമെ ചൈനയ്ക്കു മുമ്പിലുള്ളൂ എന്ന സ്ഥിതിയിലെത്തിച്ചിരിക്കുകയാണിത്. നശിപ്പിച്ച് പിടിച്ചടക്കുക എന്ന പദ്ധതി നടപ്പിലാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെങ്കില്‍ അതിനോട് പ്രതികരിക്കാന്‍ ചൈനയ്ക്കു ധാരാളം വഴികളുണ്ടെന്നും മുന്നറിയിപ്പു സ്വരത്തില്‍ എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.
 

Latest News