ന്യൂദല്‍ഹി- ആഭ്യന്തര മന്ത്രിക്കു ശേഷം മറ്റൊരു കേന്ദ്ര മന്ത്രിക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് ആണ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയിലായത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം സ്വയം ആശുപത്രിയില്‍ പോകുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് പിടിപെട്ട കേന്ദ്ര മന്ത്രിമാരുടെ എണ്ണം രണ്ടായി.