Sorry, you need to enable JavaScript to visit this website.

കോവിഡ് പടരുന്നത് അതിവേഗം; നഗരങ്ങളിലെ  താമസക്കാര്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കണം

വാഷിങ്ടണ്‍-നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും കൊറോണ വൈറസ് അസാധാരണമായ തരത്തില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും അതീവ ശ്രദ്ധ ചെലുത്തണമെന്ന് വൈറ്റ് ഹൗസിലെ കോവിഡ് വിദഗ്ധര്‍. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ കോവിഡ് വ്യാപിക്കുകയാണ്. എല്ലായിടത്തുനിന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നഗരങ്ങളില്‍ താമസിക്കുന്നവര്‍ ഒരിക്കലും വൈറസില്‍നിന്ന് രക്ഷ നേടാവുന്ന സാഹചര്യത്തിലല്ല. കൂട്ടുകുടുംബമായി താമസിക്കുന്ന മേഖലകളില്‍ കൊറോണ വൈറസ് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിനാല്‍ അവിടെയുള്ളവര്‍ വീടിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. പ്രായമായവരെ അസുഖത്തില്‍ നിന്നു രക്ഷിക്കുന്നതിനാണിതെന്നും ഡോ. ഡിബ്രോ ബ്രിക്‌സ് പറഞ്ഞു.മാര്‍ച്ചില്‍നിന്നും ഏപ്രിലില്‍നിന്നും വളരെ വ്യത്യസ്തമാണ് നിലവിലെ സ്ഥിതി. അസാധാരണമായ പകര്‍ച്ചവ്യാധിയാണ് നഗര പ്രാന്തപ്രദേശങ്ങളില്‍ കാണാനുള്ളതെന്നും ബ്രിക്‌സ് പറഞ്ഞു. യുഎസില്‍ 4.6 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 1,55,000 പേര്‍ മരിക്കുകയും ചെയ്തു.
 

Latest News