കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്  മരിച്ചു. കോവിഡ് പോസിറ്റീവ് ആയിരുന്നു. പെരിന്താറ്റിരി പോത്തുകുണ്ടിലെ പരേതരായ തൊടുമണ്ണില്‍ പടിഞ്ഞാറേതില്‍ അലവിക്കുട്ടി മാസ്റ്ററുടെയും കുഞ്ഞീരുമ്മയുടെയും മകന്‍ പടിഞ്ഞാറേതില്‍ സഫറുല്ല എന്ന ബാപ്പുട്ടി (57) യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ജിദ്ദ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ മരിച്ചത്.
33 വര്‍ഷമായി പ്രവാസിയായ ബാപ്പുട്ടി കഴിഞ്ഞ 14 വര്‍ഷമായി സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ പ്രൊജക്ട് എഞ്ചിനീയറായിരുന്നു. എട്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.   ഈ മാസം നാട്ടില്‍ വരാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. ജിദ്ദയില്‍ ഖബറടക്കാനുള്ള ന
ടപടികള്‍ പൂര്‍ത്തിയായി വരുന്നു.
 ഭാര്യ: മൂളിയത്തൊടി ഹബീബ (കാളാവ്). മക്കള്‍: ഫാസില്‍, ഹിബ. മരുമകന്‍ : ഷമീം (പാണക്കാട്). സഹോദരങ്ങള്‍: മൊയ്തു, അസ്മാബി, തിത്തീബി.

 

Latest News