സ്വര്‍ണക്കടത്ത് കേസില്‍ യു.എ.പി.എ നിലനില്‍ക്കുമോയെന്ന് കോടതി

കൊച്ചി- സ്വര്‍ണക്കടത്ത് കേസില്‍ യു.എ.പി.എ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍.ഐ.എ കോടതി അന്വേഷണ ഏജന്‍സിയോട് ആരാഞ്ഞു.

കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ്  പ്രത്യേക കോടതി ഇക്കാര്യം ഉന്നയിച്ചത്.  തുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍ഐഎ സംഘം കോടതിയില്‍ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി സി. രാധാകൃഷ്ണ പിള്ളയാണ് കേസ് ഡയറി ഹാജരാക്കിയത്.

കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിച്ചു. ജൂലൈ അഞ്ചിനാണ് സ്വര്‍ണം പിടികൂടിയതെന്നും ഒമ്പതാം തിയതി കേസ് എന്‍.ഐ.എക്ക് കൈമാറിയെന്നും ഈ സമയത്തിനിടയില്‍ എന്ത് തീവ്രവാദ ബന്ധമാണ് പുറത്തുവന്നതെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ ചോദിച്ചു. ഇത് വെറുമൊരു നികുതി വെട്ടിപ്പുമാത്രമാണെന്നും സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ വാദിച്ചു.

 

Latest News