Sorry, you need to enable JavaScript to visit this website.

മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും; ഓഫീസുകള്‍ അടച്ചു

മുംബൈ- കനത്ത മഴയെ തുടര്‍ന്ന്  മുംബൈ നഗരത്തിലെ പല മേഖലകളും വെള്ളത്തിനടിയിലായി. മുംബൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുംബൈക്ക് പുറമേ താനെ, പൂനെ, റായഗഡ്, രത്‌നഗിരി ജില്ലകളിലാണ് കാലാവസ്ഥാ വിഭാഗം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പൊതുഗതാഗതം തടസപ്പെട്ടു. വെസ്‌റ്റേണ്‍ എക്‌സ്പ്രസ് വേയില്‍ പലയിടത്തും മണ്ണിടിഞ്ഞു. അവശ്യ സര്‍വീസുകളൊഴികെ എല്ലാ സര്‍ക്കാര്‍. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

https://www.malayalamnewsdaily.com/sites/default/files/2020/08/04/mumbaione.jpg
കനത്ത മഴയും വെള്ളക്കെട്ടും കാരണം സബര്‍ബന്‍ ട്രെയിനുകളുടെ സര്‍വ്വീസും താറുമാറായി.
ഉച്ചയ്ക്ക് വേലിയേറ്റമുണ്ടാകുന്നതോടെ സ്ഥിതി വീണ്ടും മോശമാകുമെന്ന ഭീതിയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബീച്ചുകളിലേക്കോ, താഴ്ന്ന പ്രദേശങ്ങളിലേക്കോ പോകരുതെന്ന് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി.

 

Latest News