Sorry, you need to enable JavaScript to visit this website.

ഇതര സംസ്ഥാന തൊഴിലാളികളുടെ മരണം; മൃതദേഹവുമായി പ്രതിഷേധം

പാലക്കാട്- കഞ്ചിക്കോട്ട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം. മരിച്ച ജാര്‍ഖണ്ഡ് സ്വദേശി ഹരി ഓമിന്റെ മൃതദേഹം വിട്ടുകൊടുക്കാതെയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. സംഭവം കൊലപാതകമാണെന്ന് ആരോപിക്കുന്ന തൊഴിലാളികള്‍ തൊഴിലാളികളുടെ കുടുംബത്തിന് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

കഞ്ചിക്കോട് ഐ.ഐ.ടി. ക്യാമ്പസിന് സമീപത്തെ റെയില്‍പ്പാളത്തിനടുത്തുനിന്നാണ് തിങ്കളാഴ്ച രാത്രി പത്തരയോടെ ഹരി ഓം, കന്‍ഹായ്, അരവിന്ദ് കുമാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ചതാണെന്നും മൃതദേഹത്തില്‍ പരിക്കുകളുണ്ടെന്നും പോലീസ് പറയുന്നു.

എന്നാല്‍ ഹരി ഓമിനെ സമീപവാസികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. തിങ്കളാഴ്ച രാത്രി പോലീസും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും മൃതദേഹങ്ങള്‍ നീക്കാന്‍ തൊഴിലാളികള്‍ സമ്മതിച്ചിരുന്നില്ല. ഹരി ഓമിന്റെ മൃതദേഹം ഐ.ഐ.ടി. ക്യാമ്പസിനകത്ത് എത്തിച്ച അതിഥിത്തൊഴിലാളികള്‍ പോലീസിനെ തടഞ്ഞു. ഇതിനിടയില്‍ പോലീസിനുനേരെ കല്ലേറുമുണ്ടായി.
പാലക്കാടുനിന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് രണ്ട് രണ്ടുപേരുടെ മൃതദേഹങ്ങള്‍ പോലീസ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

Latest News