Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ ഒറ്റ ദിവസം 6,61,715 കോവിഡ് ടെസ്റ്റ് നടത്തി

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 6,61,715 കോവിഡ് പരിശോധന കൂടി നടത്തി. ഒറ്റ ദിവസം നടത്തുന്ന റെക്കോര്‍ഡ് ടെസ്റ്റുകളാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

52,050 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 18,55,745 ആയി വര്‍ധിച്ചു.

രോഗമുക്തി വര്‍ധിച്ചതും ആശ്വാസകരമാണ്. 12,30,509 ആണ് ഇതുവരെ രോഗമുക്തി. മരണസംഖ്യ 38,938 ആയി വര്‍ധിച്ചപ്പോള്‍ നിലവില്‍ ആക്ടീവ് കേസുകള്‍ 5,86,298 ആണ്.

 

Latest News