സ്വപ്‌നയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം- സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്‌തേക്കും. ഇതു സംബന്ധിച്ച് കസ്റ്റംസ് തീരുമാനമെടുത്തതായി റിപോര്‍ട്ടുണ്ട്. സര്‍ക്കാരില്‍ സ്വാധീനമുള്ള ഈ നേതാവിന് കള്ളക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നെന്നും സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമുള്ള സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേതാവിനെ ചോദ്യം ചെയ്യുക. സ്വപ്‌ന ഈ രാഷ്ട്രീയ നേതാവിനെ പലതവണ കാണുകയും ചെയ്തിട്ടുണ്ടെന്ന വിവരം കസ്റ്റംസിനു ലഭിച്ചതായും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്വപ്‌നയുടെ മൊഴികളും മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴികളും പൊരുത്തമില്ലെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചു.

തന്റെ മൊഴികളില്‍ രാഷ്ട്രീയക്കാരുടെയും മറ്റു ഉന്നതരുടേയും പേരുകളുണ്ടെന്ന സംശയ ബലപ്പെടുത്തുന്നതാണ് സ്വപ്‌നയുടെ തന്ത്രപരമായ നീക്കം. ഈ മൊഴികളുടെ പകര്‍പ്പുകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ സ്വപ്‌ന ആവശ്യപ്പെട്ടത് പിന്നീട് ഇവയില്‍ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കാനാണെന്നു സൂചനയുണ്ട്. സ്വപ്‌നയുടെ ആവശ്യത്തെ തുടര്‍ന്ന് അന്വേഷണ സംഘം മൊഴിപ്പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
 

Latest News