കുടുംബത്തില്‍ രണ്ടു പേർക്ക് കോവിഡ്, ത്രിപുര മുഖ്യമന്ത്രി നിരീക്ഷണത്തില്‍

അഗര്‍ത്തല- രണ്ടു കുടുംബാംഗങ്ങല്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനു പിന്നാലെ ത്രിപുരയിലെ ബിജെപി മുഖ്യമന്ത്രി ബിപ്ലവ് ദേബ് സ്വയം നിരീക്ഷണത്തില്‍. കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ടെന്നും റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും തിങ്കളാഴ്ച രാത്രി ട്വീറ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് വീട്ടില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു കുടുംബാംഗങ്ങളുടെ ഫലങ്ങലെല്ലാം നെഗറ്റീവ് ആണ്.

ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാക്കും കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. യെദ്യൂരപ്പയുടെ മകള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Latest News