Sorry, you need to enable JavaScript to visit this website.

 കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം;  പൊക്കിള്‍ കൊടി പോലും മുറിച്ച് മാറ്റിയില്ല

വൈക്കം- വൈക്കം ചെമ്പില്‍ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാത്ത നിലയിലാണ്. കായലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രികളില്‍ സമീപ ദിവസങ്ങളില്‍ നടന്ന പ്രസവവുമായി ബന്ധപ്പെട്ടടക്കം വിശദമായ അന്വേഷണം നടത്തും. കായലിലിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പൊലിസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വൈക്കം ഡിവൈസ്പിയുടെ നേതൃത്വത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Latest News