Sorry, you need to enable JavaScript to visit this website.

അശോക് ലൈലാൻഡ് എ.വി.ടി.ആർ ട്രക്കുകൾ പുറത്തിറക്കി

അശോക് ലൈലാൻഡ് മോഡുലാർ ട്രക്ക് നിരയിലെ ഏറ്റവും പുതിയ ഇനമായ ഐജെൻ-6, ബി.എസ്-6 എ.വി.ടി.ആർ കോഴിക്കോട്ട് പുറത്തിറക്കി. തുടക്കത്തിൽ 1350 ഉപഭോക്താക്കൾക്ക് വാഹനങ്ങൾ ലഭ്യമാക്കി. 18.5 ടൺ മുതൽ 55 ടൺ വരെ ശേഷിയുള്ള ട്രക്കുകളുടെ ശ്രേണിയാണ് കമ്പനി പുറത്തിറക്കിയത്. അശോക് ലൈലാൻഡ് സി.ഒ.ഒ അനുജ് കതൂരിയ, ടി.വി.എസ് ആൻഡ് സൺസ് സി.ഇ.ഒ മധു രഘുനാഥ് എന്നിവർ  പങ്കെടുത്ത വെർച്വൽ ചടങ്ങിലാണ് ഉപഭോക്താക്കൾക്ക് ട്രക്കുകൾ കൈമാറിയത്. ടി.വി.എസ് ആൻഡ് സൺസ് വഴിയാണ് ട്രക്കുകൾ വിതരണം ചെയ്തത്. 
ഏഴ് ഡിസൈൻ പേറ്റന്റുകൾ ലഭിച്ചിട്ടുള്ള എ.വി.ടി.ആർ ട്രക്കുകൾ ഇന്ധനക്ഷമതയുള്ള ഐജെൻ-6 എൻജിൻ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ വാണിജ്യ വാഹന വ്യവസായത്തിൽ ഇത്തരത്തിലൊരു വാഹനം ഇതാദ്യമായാണ് വിപണിയിൽ എത്തുന്നത്. 
മൾട്ടി ഓപ്ഷൻ ആക്‌സിൽ കോൺഫിഗറേഷനുകൾ, ലോഡിംഗ് സ്പാനുകൾ, കാബിനുകൾ, സസ്‌പെൻഷനുകൾ തുടങ്ങിയവ ട്രക്കിന്റെ സവിശേഷതകളാണ്.
 

Latest News