സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം താഴേക്ക് തന്നെ, പുതിയ കേസുകൾ 1258

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം താഴോട്ട്. 24 മണിക്കൂറിനിടെ 1972 പേര്‍ കൂടി കോവിഡ് മുക്തരായി. 1258 പേര്‍ക്കാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. 32 പേര്‍ മരിക്കുകയും ചെയ്തു. വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 35091 പേര്‍ മാത്രമാണ്. ഇവരില്‍ 2017 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 280093 ആയും മരണ സംഖ്യ 2949 ആയും ഉയര്‍ന്നു. 242053 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

Latest News