ഇത് ഭഗവാൻ രാമന്റെ ആഗ്രഹമെന്ന് വിശ്വസിക്കുന്നു; അയോധ്യയിലെ ഭൂമി പൂജയിലേക്ക് ആദ്യക്ഷണം ലഭിച്ച ഇഖ്ബാൽ അൻസാരി

ന്യൂദൽഹി- അയോധ്യയിൽ ഈ മാസം അഞ്ചിന് നടക്കുന്ന ഭൂമി പൂജയിൽ പങ്കെടുക്കുന്നതിനുള്ള ആദ്യക്ഷണം ഇഖ്ബാൽ അൻസാരിക്ക്. ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തിയത് ഇഖ്ബാൽ അൻസാരിയായിരുന്നു.
ഭഗവാൻ രാമന്റെ ആഗ്രഹമാണ് ചടങ്ങിലേക്ക് ആദ്യക്ഷണം തനിക്ക് ലഭിച്ചതിലൂടെ നടപ്പായതെന്ന് ഇഖ്ബാൽ അൻസാരി പറഞ്ഞു. ക്ഷണം സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നതിലൂടെ അയോധ്യയിൽ വികസനം നടപ്പാകുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തീർത്ഥാടകർ എത്തുമെന്നും അൻസാരി പറഞ്ഞു.

 

Latest News