അയോധ്യയിലെ രാമക്ഷേത്ര നിർമാണം; മോഡിക്കൊപ്പം വേദിയിൽ നാലു പേർ

ന്യൂദൽഹി- അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ശിലയിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി മോഡിക്കൊപ്പം വേദിയിലാരൊക്കെയുണ്ടാകും എന്നത് സംബന്ധിച്ച വിവരം പുറത്ത്. മോഡിക്ക് പുറമെ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാന്ദ് നൃത്യ മോഹൻദാസ് എന്നിവരാണ് വേദിയിലുണ്ടാകുക. ബുധനഴാചയാണ് ഭൂമി പൂജ. ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തിയ ഇഖ്ബാൽ അൻസാരിക്കും ക്ഷണമുണ്ട്. ആകെ 150 പേരായിരിക്കും ചടങ്ങിനെത്തുക. നാൽപത് കിലോ തൂക്കമുള്ള വെള്ളി ഇഷ്ടിക കൊണ്ടാണ് മോഡി ശിലാന്യാസം നടത്തുക.

 

Latest News