Sorry, you need to enable JavaScript to visit this website.

കേരള കോൺഗ്രസ്: റോഷി അഗസ്റ്റിന് പകരം മോൻസ് പുതിയ വിപ്പ്

കോട്ടയം- കേരളാ കോൺഗ്രസ് നിയമസഭ വിപ്പ് സ്ഥാനത്ത്‌നിന്ന് റോഷി അഗസ്റ്റിനെ മാറ്റി മോൻസ് ജോസഫിനെ നിയമിച്ചതായി പി. ജെ ജോസഫ്. പാർട്ടിയിലെ അഞ്ചിൽ മൂന്ന് എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിപ്പിനെ തെരഞ്ഞെടുത്തതെന്നും ഇക്കാര്യം സ്പീക്കറെ അറിയിച്ചെന്നും ജോസഫ് പറഞ്ഞു.

പാർട്ടി എം.എൽ.എമാർക്ക് വിപ്പ് ബാധകമെന്നും ജോസ് വിഭാഗത്തിന്റെ വാദങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും ജോസഫ് അറിയിച്ചു. എം.പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരമുണ്ടായാൽ വിപ്പ് നൽകുന്നത് സംബന്ധിച്ചാണ് കേരളകോൺഗ്രസിൽ തർക്കമുണ്ടായത്. മത്സരം വന്നാൽ എം.എൽ.എമാർക്ക് കേരള കോൺഗ്രസ് വിപ്പ് നൽകുമെന്നും ജോസ് പക്ഷത്തെ എം.എൽ.എമാർ വിപ്പ് ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ജോസഫ് പറഞ്ഞിരുന്നു.

 

Latest News