ആഭ്യന്തര മന്ത്രി എയിംസില്‍ ചികിത്സ തേടാത്തത് എന്തു കൊണ്ടെന്ന് ശശി തരൂര്‍

ന്യൂദല്‍ഹി- കൊറോണ വൈറസ് ബാധയേറ്റ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറ്റവും മികച്ച  സര്‍ക്കാര്‍ ആശുപത്രിയായ ദല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ ചികിത്സ തേടാതെ അയല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പൊതുജനങ്ങളുടെ ആത്മവിശ്വാസത്തെ പ്രചോദിപ്പിക്കണമെങ്കില്‍ അധികാരികള്‍ പൊതുസ്ഥാപനങ്ങള്‍ക്ക് വിലകല്‍പ്പിക്കണം- തരൂര്‍ പറഞ്ഞു. 55കാരനായ അമിത് ഷാ ദല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ നക്ഷത്ര സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയായ മെഡാന്റ ഹോസ്പിറ്റലിലാണ് ചികിത്സയില്‍ കഴിയുന്നത്.

1956ല്‍ സ്ഥാപിച്ച എയിംസിന്റെ മാതൃക മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വീക്ഷിക്കുന്ന ഒരു ചിത്രത്തോടൊപ്പമുള്ള ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടാണ് ശശി തരൂരിന്റെ ചോദ്യം. 

Latest News