Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധത്തില്‍ അലംഭാവം; ഇനി വിട്ടുവീഴ്ചയില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം- കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടായെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.   കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി ആയിരം കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ  മുന്നറിയിപ്പ്.  

രോഗവ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അലംഭാവം ഉണ്ടായി. ഇക്കാര്യത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ ഇനി കര്‍ക്കശ നിലപാട് സ്വീകരിക്കും. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയെന്നും ഇക്കാര്യം നമ്മളെല്ലാവരും കുറ്റസമ്മത്തതോടെ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വാറെൈന്റന്‍ കര്‍ശനമായി നടപ്പാക്കുന്നതിലും ശാരീരിക അകലം കൃത്യമായി പാലിക്കുന്നതിലും ഗൗരവം കുറഞ്ഞ നിലയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

Latest News