അയോധ്യയില്‍ പോകും; ചടങ്ങില്‍ പങ്കെടുക്കില്ല- ഉമാഭാരതി

ഭോപ്പാല്‍-രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടക്കുന്ന അയോധ്യയില്‍ പോകുമെന്നും എന്നാല്‍ കോവിഡ് കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ബി.ജെ.പി നേതാവ് ഉമാ ഭാരതി.  ഭോപ്പാലില്‍നിന്ന് ട്രെയിന്‍ മാര്‍ഗം യു.പിയിലേക്ക് തിരിക്കും.

ശിലാസ്ഥാപന പരിപാടികള്‍ പൂര്‍ത്തിയായതിന് ശേഷം ക്ഷേത്രം സന്ദര്‍ശിക്കുമെന്നും ഉമാഭാരതി വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിപാടില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും ഉമാഭാരതി വ്യക്തമാക്കി.

ബുധനാഴ്ച നടക്കുന്ന ഭൂമി പൂജയിലും ശിലാ സ്ഥാപനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പൈടയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് ബാധിച്ചതിനാല്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങില്‍ പങ്കെടുക്കില്ല.  

 

Latest News