Sorry, you need to enable JavaScript to visit this website.

സ്വര്‍ണം കൊണ്ടുപോകന്‍ സ്വപ്‌ന കോണ്‍സലേറ്റ് വാഹനം ഉപയോഗിച്ചുവെന്ന് കസ്റ്റംസ്

തിരുവനന്തപുരം- തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി നടന്ന സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് വാഹനങ്ങളും ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

വിമാനത്താവളത്തിലെത്തിയ സ്വര്‍ണം വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനവും സ്വപ്ന ഉപയോഗിച്ചുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ചുരുങ്ങിയത് മൂന്ന് തവണ സ്വപ്ന വാഹനം ഉപയോഗിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് വാഹനം സ്വപ്ന ഉപയോഗിച്ചതെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.
ഈ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റ് വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.

നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വാഹനം വിട്ടു കിട്ടാനുള്ള നടപടികള്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട്  കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്.

 

Latest News