ഇന്ത്യയില്‍ കോവിഡ് 18 ലക്ഷം കടന്നു; മരണവും വര്‍ധിക്കുന്നു

ന്യൂദല്‍ഹി-രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 52,972 പേര്‍ക്ക് കൂടി വിവിധ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതര്‍ 18,03,696 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 771 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗബാധയേ തുടര്‍ന്നുള്ള മരണം 38,135 ആയി വര്‍ധിച്ചു.

2.11 ശതമാനമാണ്  രാജ്യത്തെ കോവിഡ് മരണ നിരക്ക്.  1,186,203 പേര്‍ ഇതുവരെ രോഗമുക്തരായി. 65.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 5,79,357 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് പരിശോധന രണ്ട് കോടി പിന്നിട്ടു. ഓഗസ്റ്റ് രണ്ട് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 2,02,02,858 കോവിഡ് ടെസ്റ്റുകളാണ് നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.

 

Tags

Latest News