Sorry, you need to enable JavaScript to visit this website.

ഹജ് വേളയില്‍ പുണ്യസ്ഥലങ്ങളില്‍ ഒരാള്‍ പോലും അനധികൃതമായി പ്രവേശിച്ചില്ല

മക്ക- അനുമതി പത്രമില്ലാതെ ഹജ് വേളയില്‍ ഒരാള്‍ പോലും മക്കയിലെ പുണ്യസ്ഥലങ്ങളിലോ മദീനയിലോ പ്രവേശിച്ചില്ലെന്ന് സൗദി അറേബ്യയുടെ ഹജ്ജ് സുരക്ഷാ സേനാ കമാന്‍ഡര്‍ അവകാശപ്പെട്ടു.

ഇത്തവണത്തെ ഹജിന് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കുപുറമെ, കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കിയിരുന്നു.

അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടായിരത്തിലധികം നിയമലംഘകരെ അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.  

അനുമതിയില്ലാതെ വേളയില്‍  പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും   10,000 സൗദി റിയാല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഇരട്ടിയാക്കുമെന്നും അറിയിച്ചിരുന്നു.

 

Latest News