Sorry, you need to enable JavaScript to visit this website.

അമിത് ഷാ പങ്കെടുത്ത മന്ത്രിസഭാ യോഗവും കോവിഡ് നിഴലില്‍

ന്യുദല്‍ഹി- ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നടന്ന കേന്ദ്ര മന്ത്രിസഭാ യോഗവും കോവിഡ് നിഴലില്‍. ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കുന്നതിന് ബുധനാഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം. എല്ലാ മുതിര്‍ന്ന മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് പ്രതിരോധ, സുരക്ഷാ മുന്‍കരുതലുകളും പാലിച്ചാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം നടന്നത് എന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

പ്രധാനമന്ത്രിയുടെ വസതിയില്‍ കര്‍ശനമായ കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ ആണ് നിലവിലുള്ളതെന്നും അവര്‍ പറയുന്നു. നിര്‍ബന്ധിത ശരീരോഷ്മാവ് പരിശോധന, ആരോഗ്യ സേതു ആപ്പ് ഉപയോഗം അടക്കം ഇതില്‍ ഉള്‍പ്പെടും. വസതിയുടെ പരിസരങ്ങളില്‍ കാറുകള്‍ക്കും വിലക്കുണ്ട്. ഒട്ടുമിക്ക യോഗങ്ങളും ഓണ്‍ലൈനായാണ് ഇപ്പോള്‍ നടക്കാറുള്ളതെങ്കിലും മന്ത്രിസഭാ യോഗങ്ങള്‍ ഓണ്‍ലൈന്‍ അല്ല.

Latest News