Sorry, you need to enable JavaScript to visit this website.

കര്‍ണാടക മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ്

ബംഗളുരു- കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകള്‍ അരുണാദേവിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ബംഗളുരുവിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേ ഹോസ്പിറ്റലില്‍ തന്നെയാണ് യെദ്യൂരപ്പ നിരീക്ഷണത്തില്‍ കഴിയുന്നത്. ആരോഗ്യനിലയില്‍ കുഴപ്പങ്ങളില്ലെങ്കിലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

Latest News