Sorry, you need to enable JavaScript to visit this website.

മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതി അറസ്റ്റില്‍

മലപ്പുറം- മൂന്നു വയസ്സു പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ 23 കാരിയെ  പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മാതാവാണ് പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ബാലനീതി നിയമപ്രകാരം  അമ്മിനിക്കാട് സ്വദേശിനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവതിക്കു ജാമ്യം അനുവദിച്ചിട്ടുണ്ട്.

എസ്എസ്എല്‍സി ബാച്ചിന്റെ സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയ  കാമുകനോടൊപ്പമാണ് യുവതി ഒളിച്ചോടിയത്.  കാമുകനുമായുള്ള ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവുമായി കുറച്ചു കാലമായി അകല്‍ച്ചയിലായിരുന്നു.

 

Latest News