Sorry, you need to enable JavaScript to visit this website.

വനിതാ പഞ്ചായത്ത് മെംബര്‍മാര്‍ക്ക് അശ്ലീല വീഡിയോ; പ്രതി പിടിയില്‍

മലപ്പുറം-ഗ്രാമപഞ്ചായത്തുകളുടെ വെബ് സൈറ്റില്‍നിന്ന് വനിത മെമ്പര്‍മാരുടെ നമ്പറുകള്‍ ശേഖരിച്ച് വാട്‌സപ്പ് ഗ്രൂപ്പുണ്ടാക്കി അശ്ലീല വീഡിയോ അയച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. താനൂര്‍ നിറമരുതൂര്‍ പത്താംപാട് കൊള്ളാടത്തില്‍ റിജാസ് (29) ആണ് പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായത്.

മലപ്പുറം ജില്ലയിലെ വനിതാ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നമ്പറുകളിലേക്ക് അശ്ലീല വീഡിയോ അയച്ചുവെന്നാണ് കേസ്. നഗ്നപ്രദര്‍ശനം നടത്തിയതായും വനിതാ മെംബര്‍മാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അമരമ്പലം പഞ്ചായത്തിലെ വനിതാ അംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ വനിതാ അംഗങ്ങളും ഇരകളാണ്. ഇവരില്‍ ചിലര്‍ പ്രതിയെ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. വനിതകളുടെ പരാതിയില്‍ വിവിധ സ്‌റ്റേഷനുകളില്‍ സമാന കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

താനൂരിലെ വഴിയോര കച്ചവടക്കാരനായ പ്രതി രാജസ്ഥാന്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയത്.

 

Latest News