Sorry, you need to enable JavaScript to visit this website.

അമിത് ഷായ്ക്ക് രോഗമുക്തി ആശംസിച്ച് നേതാക്കള്‍

ന്യൂദല്‍ഹി- കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാക്ക് രോഗമുക്തി ആശംസകളുമായി രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍. കോവിഡില്‍ നിന്നു പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്ന് നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

അമിത് അതിവേഗം സൗഖ്യം പ്രാപിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. നിതിന്‍ ഗഡ്കരി, അസം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ, കശ്മീരില്‍നിന്നുള്ള എംപിയായ ജംയാങ് സെറിങ് നംഗ്യാല്‍, കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് തേജസ്വി സൂര്യ, , കേശവ് പ്രസാദ് മൗര്യ, അനുരാഗ് താക്കൂര്‍ തുടങ്ങി നിരവധി നേതാക്കള്‍ക്കൊപ്പം ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, യുസുഫ് പത്താന്‍ തുടങ്ങിയവരും ഷായ്ക്ക് സൗഖ്യം നേര്‍ന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരമാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയെന്നും ആശുപത്രിയില്‍ പ്രവേശിച്ചുവെന്നും അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

 

Latest News