Sorry, you need to enable JavaScript to visit this website.

ഗാന്ധിയെ അനുസ്മരിച്ച് നാണയം പുറത്തിറക്കാനൊരുങ്ങി ബ്രിട്ടന്‍ 

ലണ്ടന്‍-ഇന്ത്യയുടെ രാഷ്ട്രപിതാവും ലോകം ആദരിക്കുന്ന അഹിംസാവാദത്തിന്റെ ഉപജ്ഞാതാവുമായ മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് നാണയം പുറത്തിറക്കാനൊരുങ്ങി ബ്രിട്ടന്‍. ന്യൂനപക്ഷങ്ങളുടെ സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് നാണയം തയാറാക്കാനൊരുങ്ങുന്നതെന്ന് ചാന്‍സിലര്‍ റിഷി സുനക് പറഞ്ഞു.കറുത്ത വര്‍ഗക്കാര്‍, ഏഷ്യയില്‍ നിന്നുള്ളവര്‍ തുടങ്ങി മറ്റ് വംശ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുടെയും സംഭാവനകളെ അംഗീകരിക്കരിക്കണമെന്നു റിഷി സുനക് റോയല്‍ മിന്റ് ഉപദേശക സമിതിയോട് ആവശ്യപ്പെട്ടു.യു. കെയിലെ നാണയങ്ങള്‍ക്കായി പ്രമേയങ്ങള്‍ നല്‍കുന്നതും അവ രൂപകല്‍പന ചെയ്യുന്നതും ആര്‍.എം.എ.സിയാണ്. വിദഗ്ധരടങ്ങുന്ന ഒരു സ്വതന്ത്ര സമിതിയാണ് ആര്‍.എം.എ.സി
'ഗാന്ധിയെ അനുസ്മരിക്കുന്നതിനായി ആര്‍.എം.എ.സി നിലവില്‍ ഒരു നാണയം പരിഗണിക്കുകയാണ്' മന്ത്രി പറഞ്ഞു. ബി.എ.എം.ഇ (ബ്ലാക്ക്, ഏഷ്യന്‍, മൈനോരിറ്റീസ്, എത്ത്‌നിക്) വിഭാഗങ്ങളില്‍ പ്രധാന സംഭാവനകള്‍ നടത്തിയ പ്രഗത്ഭരെ യു.കെ നാണയങ്ങളിലൂടെ അംഗീകരിക്കണമെന്നാണ് ആര്‍.എം.എ.സി കമ്മിറ്റിക്കയച്ച കത്തില്‍ സുനക് ആവശ്യപ്പെട്ടത്.അഹിംസ എന്ന ആശയത്തില്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഗാന്ധി ജന്മദിനമായ ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഏറ്റവും തലവേദന സൃഷ്ടിച്ച ഗാന്ധിയെ അവര്‍ തന്നെ ആദരിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണ്.
അടുത്തിടെ ബ്രിട്ടനില്‍ ഗാന്ധിയെ വംശീയ വാദിയായി ചിത്രീകരിക്കാനും അദ്ദേഹത്തിന്റെ പ്രതിമ നീക്കാനും ബ്‌ളാക് ലിവ്‌സ് പ്രക്ഷോഭകര്‍ ശ്രമിച്ചിരുന്നു.
 

Latest News