അയോധ്യ ത്രേതായുഗ പ്രതീതി സൃഷ്ടിക്കും, കെട്ടിടങ്ങള്‍ക്കെല്ലാം മഞ്ഞ പെയിന്റ്

അയോധ്യ- രാമക്ഷേത്രത്തിനുള്ള ഭൂമി പൂജ നടക്കുന്ന അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന അയോധ്യയിലെ ടെഡി ബസാര്‍ മുതല്‍ നയാ ഘട്ട് വരെയുള്ള പ്രധാന തെരുവുകളിലെ വീടുകളും കെട്ടിടങ്ങളും മഞ്ഞ പെയിന്റ് ചെയ്യുന്നു.

അയോധ്യയിലെ പ്രധാന തെരുവുകളിലെ എല്ലാ വീടുകളും കെട്ടിടങ്ങളും മഞ്ഞ നിറത്തിലേക്ക് മാറുകയാണെന്ന് അയോധ്യ മേയര്‍ ശിവ്ഷികേശ് ഉപാധ്യായ പറഞ്ഞു. രാമന്‍ അയോധ്യ ഭരിച്ചിരുന്ന 'ത്രേതയുഗ'ത്തിന്റെ രൂപം പുനഃസൃഷ്ടിക്കുകയാണ് ലക്ഷ്യം. ഓഗസ്റ്റ് 3 മുതല്‍ 5 വരെ ഒരു ലക്ഷത്തിലധികം മണ്‍വിളക്കുകള്‍ പുണ്യനഗരത്തെ പ്രകാശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യാന്തരീക്ഷ പ്രതീതി സൃഷ്ടിക്കുന്നതിനായി അയോധ്യയിലെ 3,000 ശബ്ദ സംവിധാനങ്ങളിലൂടെ 'രാം ധന്‍' കേള്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ വീടിന് പുതിയ പെയിന്റ് നല്‍കുന്നതില്‍ സന്തോഷമുണ്ട്. പണമില്ലാത്തതിനാല്‍ എനിക്ക് കുറച്ചു വര്‍ഷമായി വീട് പെയിന്റടിക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ അവര്‍ പെയിന്റടിച്ചു തന്നു. ഇപ്പോള്‍ പ്രദേശം മുഴുവന്‍ ദിവ്യമായി തോന്നുന്നു-
വീടിന് മഞ്ഞ പെയിന്റടിച്ച കിഷോരിലാല്‍ പറഞ്ഞു.

 

Latest News