ന്യൂദൽഹി- കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അവരെ പ്രവേശിപ്പിച്ച സർ ഗംഗാ റാം ആശുപത്രി അധികൃതർ വ്യക്തമാക്കി. ബോർഡ് ഓഫ് മാനേജ്‌മെന്റ് പ്രതിനിധി ഡോ. ഡി.എസ് റാണയാണ് മെഡിക്കൽ ബുള്ളറ്റിനിൽ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാസം 30-നാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ സോണിയ ഗാന്ധിയെ ഡിസ്ചാർജ് ചെയ്തു.