ഉത്തര്‍ പ്രദേശ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ- ഉത്തര്‍ പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പു മന്ത്രി കമല്‍ റാണി കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ജൂലൈ 18നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ലഖ്‌നൗവിലെ രാജധാനി കോവിഡ് ഹോസ്പിറ്റലില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ ശ്വാസകോശത്തേയും രോഗംബാധിച്ചതാണ് ആരോഗ്യ നില വഷളാക്കിയത്. തുടര്‍ന്ന് യന്ത്രസഹായത്തോടെ ജിവന്‍ നിലനിര്‍ത്തുകയായിരുന്നു. മന്ത്രിസഭാംഗത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജ ചടങ്ങുകളുടെ മുന്നൊരുക്കങ്ങല്‍ വിലയിരുത്താന്‍ പുറപ്പെടാനിരുന്ന മുഖ്യമന്ത്രി മന്ത്രി കമല്‍ റാണിയുടെ മരണ വാര്‍ത്തയറിഞ്ഞതോടെ യാത്ര റദ്ദാക്കി. കാണ്‍പൂരിലെ ഖതംപൂര്‍ എംഎല്‍എയാണ് ബിജെപി നേതാവായ റാണി.
 

Latest News